ഒഴിവുകഴിവുകള്‍ പറയുന്ന പ്രധാനമന്ത്രിയെ വേണ്ട: രാഹുല്‍ ഗാന്ധി
ഒഴിവുകഴിവുകള്‍ പറയുന്ന പ്രധാനമന്ത്രിയെ വേണ്ട: രാഹുല്‍ ഗാന്ധി
Saturday, February 6, 2016 12:35 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുകയാണു പ്രധാനമന്ത്രിയുടെ കടമയെന്നും വാഗ്ദാനങ്ങള്‍ നല്കിയതു പിന്‍വലിച്ച് ഒഴിവുകഴിവുകള്‍ പറയുന്ന പ്രധാനമന്ത്രിയെ രാജ്യത്തിനുവേണ്െടന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു കുടുംബം കാരണമാണു പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു രാഹുല്‍.

പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതു മാപ്പുപറയുന്നതു കേള്‍ക്കാനല്ല, ഏല്‍പിച്ച ജോലി ഭംഗിയായി ചെയ്യാനാണെന്നു രാഹുല്‍ പറഞ്ഞു. ചില വ്യവസായികള്‍ക്കുവേണ്ടിയാണ് ഒന്നരവര്‍ഷമായി മോദി രാജ്യം ഭരിക്കുന്നത്. പ്രധാനമന്ത്രിപദവി മറന്നുകൊണ്ടുള്ള പ്രവൃത്തികളാണു മോദി ചെയ്തുകൊണ്ടിരിക്കുന്നത്.


മൂന്നോ നാലോ വ്യവസായികള്‍ക്കുവേണ്ടിയാണു അദ്ദേഹം ഭരിക്കുന്നത്. അവര്‍ പറയുന്നു ഈ ഭരണംകൊണ്ടു ഞങ്ങളും ബുദ്ധിമുട്ടിലായെന്ന്. രാജ്യത്തെ ദരിദ്രരും കര്‍ഷകരും അവഗണിക്കപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.

ഗ്രാമീണ യുവാക്കള്‍ക്കു തൊഴില്‍ നല്കുന്ന സര്‍ക്കാരിന്റെ തൊഴിലുറപ്പു പദ്ധതിയായ മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ളോയ്മെന്റ് ഗാരന്റി അക്ട് പത്തുവര്‍ഷം തികഞ്ഞ അവസരത്തില്‍ എഐസിസി ആസ്ഥാനത്ത് പിസിസി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു രാഹുല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.