പ്രകോപനമുണ്ടാക്കരുതെന്ന് എംപിമാര്‍ക്കു ബിജെപി നിര്‍ദേശം
പ്രകോപനമുണ്ടാക്കരുതെന്ന് എംപിമാര്‍ക്കു ബിജെപി നിര്‍ദേശം
Wednesday, December 2, 2015 12:42 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അസഹിഷ്ണുത വര്‍ധിക്കുന്നതിനെതിരേ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കൂടുതല്‍ പ്രകോപനമുണ്ടാക്കരുതെന്ന് പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി നിര്‍ദേശം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ലമെന്ററികാര്യ മന്ത്രി എം. വെങ്കയ്യ നായിഡുവുമാണ് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇക്കാര്യം വെളിപ്പെടുത്തിയ കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, പാര്‍ലമെന്റ് നടപടികള്‍ സുഗമമാക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്നു നിര്‍ദേശിച്ചിട്ടുണ്െടന്നും വ്യക്തമാക്കി.

അസഹിഷ്ണുതാ പ്രശ്നത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോള്‍ തങ്ങളുടെ എംപിമാര്‍ പ്രകോപനമുണ്ടാക്കുന്നത് സ്ഥിതി വഷളാക്കുന്നുണ്െടന്നു വിലയിരുത്തിയാണ് പാര്‍ട്ടി നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ഇടപെടല്‍. വികസനം ഉയര്‍ത്തിക്കാട്ടി നിക്ഷേപം കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കങ്ങള്‍ക്ക് എംപിമാര്‍ അടക്കമുള്ളവരുടെ പ്രകോപന പരമായ പരാമര്‍ശങ്ങള്‍ തിരിച്ചടിയുണ്ടാക്കുന്നുണ്െടന്നും വിലയിരുത്തുന്നു. എംപിമാരുടെ യോഗം വിളിച്ചാണ് അമിത്ഷാ അംഗങ്ങളെ പാര്‍ട്ടി തീരുമാനം അറിയിച്ചതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും പ്രതിപക്ഷം ഒരുക്കുന്ന കെണിയില്‍ വീഴരുതന്നും പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവും അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.