സബ്സിഡി ഇല്ലാത്ത എല്‍പിജിക്കു വില കൂട്ടി
സബ്സിഡി ഇല്ലാത്ത  എല്‍പിജിക്കു വില കൂട്ടി
Wednesday, December 2, 2015 12:45 AM IST
ന്യൂഡല്‍ഹി: സബ്സിഡി ഇല്ലാത്ത പാചകവാതക(എല്‍പിജി) സിലിണ്ടറിന് 61.50 രൂപ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പുതിയ വര്‍ധനയോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന് വില 606.50 രൂപയായി. നവംബര്‍ ഒന്നിന് 27.50 രൂപ കൂട്ടിയിരുന്നു.

അതേസമയം, വിമാന ഇന്ധനം(ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍) വില 1.2 ശതമാനം കുറച്ചു. പുതിയനിരക്കു നിലവില്‍ വന്നതോടെ ഡല്‍ഹിയില്‍ വിമാന ഇന്ധനം ആയിരം ലിറ്ററിന് 44,320.32 രൂപയായി. ഒക്ടോബര്‍ മുതല്‍ ഇതു മൂന്നാം തവണയാണു വിമാന ഇന്ധനത്തിന്റെ വില കുറയ്ക്കുന്നത്. വിമാനക്കമ്പനികള്‍ 40 ശതമാനം തുക ഇന്ധനത്തിനായാണു മുടക്കുന്നത്. ഇന്ധനവിലയില്‍ കുറവുവന്നതോടെ വിമാനയാത്രാനിരക്കു കുറഞ്ഞേക്കുമെന്നു കരുതപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.