വൈദ്യപരിശോധനയ്ക്കു സോണിയഗാന്ധി അമേരിക്കയില്‍
വൈദ്യപരിശോധനയ്ക്കു സോണിയഗാന്ധി അമേരിക്കയില്‍
Tuesday, December 1, 2015 12:37 AM IST
ന്യൂഡല്‍ഹി: വൈദ്യപരിശോധനകള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി അമേരിക്കയില്‍. പതിവു പരിശോധനകള്‍ക്കുവേണ്ടിയാണ് സോണിയ പോയത്. ഒരാഴ്ചയ്ക്കുശേഷം മടങ്ങിയെത്തുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു. 68കാരിയായ സോണിയയുടെ പതിവു പരിശോധനങ്ങള്‍ കഴിഞ്ഞ രണ്ടുമാസമായി മുടങ്ങിയിരിക്കുകയായിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പു പ്രചാരണം മൂലവും പരിശോധനകള്‍ വൈകിയതായും പാര്‍ട്ടി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.