മതഗ്രന്ഥങ്ങള്‍ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു കേന്ദ്രം
Tuesday, December 1, 2015 12:47 AM IST
ന്യൂഡല്‍ഹി: ഭഗവത് ഗീതയും വേദങ്ങളും ഉള്‍പ്പടെയുള്ള മതഗ്രന്ഥങ്ങള്‍ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സര്‍ക്കാരിന് ഒരു ശിപാര്‍ശയും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. കേ ന്ദ്രീയ വിദ്യാലയങ്ങളിലെ ആറു മുതല്‍ എട്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ജര്‍മന്‍ ഭാഷ അധിക ഭാഷയായി പഠിക്കാം. എന്നാല്‍, ചുരുങ്ങിയത് പതിനഞ്ചു വിദ്യാര്‍ഥികളെങ്കിലും ഒരു സ്കൂളില്‍ ജര്‍മന്‍ ഭാഷ തെരഞ്ഞെടുത്തവര്‍ ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.