എച്ച്ഐവി: ത്രിപുരയില്‍ 30 മരണം
Tuesday, December 1, 2015 12:43 AM IST
അഗര്‍ത്തല: എയ്ഡ്സ് രോഗത്തെത്തുടര്‍ന്ന് 2014-15 കാലയളവില്‍ ത്രിപുരയില്‍ 30 പേര്‍ മരണമടഞ്ഞതായി അധികൃതര്‍. രണ്ടുവര്‍ഷത്തിനിടെ എച്ച്ഐവി(ഹ്യൂമന്‍ ഇമ്യൂണോ വൈറസ്) 950 കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. 300 പേരെ പരിശോധിച്ചാല്‍ ഒരാളിലെങ്കിലും രോഗവിവരം സ്ഥിരീകരിച്ചേക്കുമെന്നതാണു സ്ഥിതിയെന്നു എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ അശോക് റോയ് പറഞ്ഞു.
ഹെല്‍ത്ത് ക്ളിനിക്കുകളിലെ അലക്ഷ്യമായ ചികില്‍സാരീതികള്‍ പ്രശ്നം വഷളാക്കിയിട്ടുണ്െടന്ന് അധികൃതര്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.