പുരാതന വിഗ്രഹമോഷണം: ഒരാള്‍ അറസ്റില്‍
Monday, November 30, 2015 12:51 AM IST
പാറ്റ്ന/ന്യൂഡല്‍ഹി: 2,600 വര്‍ഷം പഴക്കമുള്ള വിഗ്രഹം മോഷണംപോയ സംഭവത്തില്‍ ഒരാള്‍ അറസ്റിലായി. ഗ്രാമവാസിയായ ശങ്കര്‍ ബാബുവാണ് അറസ്റി ലായത്. ജൈനദേവന്‍ മഹാവീരന്റെ 250 കിലോഗ്രാം തൂക്കമുള്ള വിഗ്രഹമാണു മോഷണംപോയത്.

കോടിക്കണക്കിനുരൂപ വിലമതിക്കുന്ന വിഗ്രഹം ബിഹാറിലെ ജമുയി ജില്ലയിലെ ലച്വര്‍ ഗ്രാമത്തിലുള്ള ജൈന അമ്പലത്തില്‍നിന്ന് വെള്ളിയാഴ്ചയാണ് മോഷണംപോയത്.

അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.