കരസേനാമേധാവി ശ്രീലങ്കയിലേക്കു പുറപ്പെട്ടു
Monday, November 30, 2015 12:49 AM IST
ന്യൂഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ശ്രീലങ്കയിലേക്കു പുറപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കിടയിലെ സൈനിക സഹകരണം വിലയിരുത്തുന്നതോടൊപ്പം പുതിയ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കുന്ന കാര്യവും അദ്ദേഹം പരിശോധിക്കും.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയില്‍ പ്രതിരോധ സഹകരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സന്ദര്‍ശനത്തിനു വളരെയേറെ പ്രസക്തിയുണ്ട്.

കൂടാതെ, അടുത്ത കാലത്തായി മറ്റു മേഖലകളിലും പരസ്പര സഹകരണം വര്‍ധിച്ചിട്ടുണ്ട്. ലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിലെയും സേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സുഹാഗ് കൂടിക്കാഴ്ച നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.