കയറ്റുമതിയില്‍ പിന്നോട്ട്, ഇറക്കുമതി കുതിക്കുന്നു: സിപിഎം നേതാവ് ബോസ്
Monday, November 30, 2015 12:51 AM IST
കല്യാണി(പശ്ചിമബംഗാള്‍): കയറ്റുമതി വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീമ്പിളക്കുന്നുണ്െടങ്കിലും ഇറക്കുമതിയാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നതെന്ന് സിപിഎം മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബിമന്‍ ബോസ്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. സബ്സിഡി നല്‍കാനും സര്‍ക്കാര്‍ തയാറാകുന്നില്ല. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കൊട്ടിഘോഷിക്കുന്നത്. പക്ഷേ, കഴിഞ്ഞ 18 മാസമായി കയറ്റുമതിയില്‍ യാതൊരു വര്‍ധനയുമില്ലെന്നതാണു യാഥാര്‍ഥ്യം. അതീവ ദുഃഖകരമാണു രാജ്യത്ത് നിലവിലുള്ള സാഹചര്യമെന്നു ബോസ് ചൂണ്ടിക്കാട്ടി. ബംഗാളിലെ പൊതുസംഘടനകളുടെ കൂട്ടായ്മയുടെ ഹരിന്‍ഗത യൂണിറ്റ് സംഘടിപ്പിച്ച ജാഥയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബോസ്. 113 സംഘടനകളാണ് കൂട്ടായ്മയിലുള്ളത്.


ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് അടുത്ത വര്‍ഷം ഇക്കാര്യത്തെക്കുറിച്ചു ചര്‍ച്ചചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടുത്തമാസം കഴിഞ്ഞാല്‍ പുതുവര്‍ഷമായി. തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല.

പ്രതിപക്ഷ ജാഥകളും സമ്മേളനങ്ങളും തടയരുതെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി അണികളോടു പൊതുവായി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, എതിരാളികളെ അടിച്ചൊതുക്കാനാണു പാര്‍ട്ട ിപ്രവര്‍ത്തകരോടു രഹസ്യമായി പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തെക്കുറിച്ചു വാചാലമായി അഭിപ്രായം പ്രകടിപ്പിക്കുന്ന മമത അതിന്റെ അടിസ്ഥാനതത്ത്വം വിസ്മരിച്ചാണു പ്രവര്‍ത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.