ജവാന്‍ കൊക്കയില്‍ വീണു മരിച്ചു
Monday, November 30, 2015 12:51 AM IST
ശ്രീനഗര്‍: പട്രോളിംഗിനിടെ ജവാന്‍ കൊക്കയില്‍വീണു മരിച്ചു. രജപുത് റജിമെന്റിലെ ശിപായി ഇന്‍ഡോര്‍ സ്വദേശി സുരീന്ദര്‍ ആണു മരിച്ചത്.ഇന്നലെ രാവിലെ കുപ്വാരയില്‍ കൈവശ രേഖയ്ക്കു സമീപം തംഗ്ധര്‍ സെക്ടറിലായിരുന്നു ദുരന്തം.കഴിഞ്ഞവര്‍ഷമാണു സുരീന്ദര്‍ സേനയില്‍ ചേര്‍ന്നത്. ജൂണ്‍ 12നും ഓഗസ്റ് ഒമ്പതിനും ബന്ദിപോരയിലെ ഗുരസ് സെക്ടറില്‍ സമാനമായ സംഭവത്തില്‍ രണ്ടു സൈനിക ഉദ്യോഗസ്ഥര്‍ മരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.