ആസാം ഗവര്‍ണറെ മാറ്റണം: മുഖ്യമന്ത്രി
Sunday, November 29, 2015 11:55 PM IST
ഗോഹട്ടി: ആസാമിലെ ആക്ടിംഗ് ഗവര്‍ണര്‍ പി.ബി. ആചാര്യയെ മാറ്റണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കു കത്തയച്ചു. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്കു മാത്രം എന്ന ഗവര്‍ണറുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണു കത്ത്.

ഗവര്‍ണര്‍ പദവിയുടെ മഹത്വത്തിനു നിരക്കാത്ത പ്രസ്താവനകളാണ് ആചാര്യ നടത്തുന്നതെന്നു ഗൊഗോയ് പറഞ്ഞു. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൌണ്‍സിലിലേക്കു ഗവര്‍ണര്‍ സ്വമേധയാ നോമിനേഷന്‍ നടത്തിയതും ഗൊഗോയ് രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.