എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് ഫോമുകള്‍ വിറ്റു തുടങ്ങി
എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് ഫോമുകള്‍  വിറ്റു തുടങ്ങി
Sunday, November 29, 2015 12:34 AM IST
ചെന്നൈ: വിവിധ ബിടെക് കോഴ്സുകള്‍ക്കായി അടുത്ത വര്‍ഷം ഏപ്രിലില്‍ നടത്താനിരിക്കുന്ന വിഐറ്റി എന്‍ട്രന്‍സ് പരീക്ഷകള്‍ക്കാുള്ള അപേക്ഷാ ഫോമുകളുടെ വില്‍പന തുടങ്ങി. 92 ഹെഡ് പോസ്റ് ഓഫീസുകളില്‍ ആരംഭിച്ച വില്‍പന യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജി .വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.

യൂണിവേഴ്സിറ്റിയുടെ വെല്ലൂര്‍, ചെന്നൈ കാമ്പസുകളിലെ കോഴ്സുകള്‍ക്കുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ 2016 ഏപ്രില്‍ 6 മുതല്‍ 16 വരെയാണു നടക്കുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിതമായ ഈ പരീക്ഷ ദുബായ്, കുവൈറ്റ്, മസ്കറ്റ് ഉള്‍പ്പെടെ 118 നഗരങ്ങളില്‍ നടക്കും. വിഐറ്റി യൂണിവേഴ്സിറ്റിയുടെ പേരില്‍ എടുത്തതും വെല്ലൂരില്‍ മാറാവുന്നതുമായ 990 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് യുജി അഡ്മിഷന്‍സ് ഡയറക്ടറുടെ പേരില്‍ അയയ്ക്കണം. അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട പോസ്റ് ഓഫീസുകളില്‍ പണം നേരിട്ട് അടച്ചും അപേക്ഷാ ഫോം കൈപ്പറ്റാവുന്നതാണ്. ംംം.്ശ.മര.ശി എന്ന വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം (ഇവര്‍ 960 രൂപ അടച്ചാല്‍ മതി).


അപേക്ഷിക്കാനുള്ള അവസാന തീയതി 2016 ഫെബ്രുവരി 29 ആണ്. പ്ളേസ്മെന്റിന്റെ കാര്യത്തിലും മികച്ച റെക്കോര്‍ഡാണ് സ്ഥാപനത്തിനുള്ളത്. തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഇക്കാര്യത്തില്‍ സ്ഥാപനം മുന്‍നിരയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.