ഡല്‍ഹിയില്‍ ആപ് എംഎല്‍എ അറസ്റില്‍
ഡല്‍ഹിയില്‍ ആപ് എംഎല്‍എ അറസ്റില്‍
Friday, November 27, 2015 12:31 AM IST
ന്യൂഡല്‍ഹി: രണ്ടു വര്‍ഷം മുമ്പു ബുരാരിയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അഖിലേഷ് ത്രിപാഠിയെ പോലീസ് അറസ്റു ചെയ്തു. പോലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2013ല്‍ അഖിലേഷ് തൃപാഠിയും പോലീസുകാരും തമ്മില്‍ ഡല്‍ഹിയിലെ ബുരാരി പോലീസ് സ്റേഷനില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 15 പൊലീസുകാര്‍ക്കു പരിക്കേറ്റിരുന്നു.


ഈ കേസിലാണ് അഖിലേഷ് ത്രിപാഠിയെ പോലീസ് അറസ്റ് ചെയ്തത്. എംഎല്‍എയെ ജൂഡീഷ്യല്‍ കസ്റഡിയില്‍ വിട്ടിരിക്കുകയാണ്. മോഡല്‍ ടൌണില്‍ നിന്നുള്ള ജനപ്രതിനിധി ആണ് അഖിലേഷ്. അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ കേസുകളില്‍ അറസ്റില്‍ ആകുന്ന അഞ്ചാമത്തെ എംഎല്‍എ ആണ് അഖിലേഷ് ത്രിപാഠി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.