ഹെലികോപ്റ്റര്‍ അപകടം: അന്വേഷണം തുടങ്ങി
Wednesday, November 25, 2015 12:37 AM IST
ജമ്മു: വൈഷ്ണോദേവീ ക്ഷേത്രത്തിലെ തീര്‍ഥാടകരുമായി പുറപ്പെട്ട ഹെലികോപ്റ്റര്‍ കത്രയില്‍ തകര്‍ന്നു വീണത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഘം അന്വേഷിക്കും. അപകടത്തില്‍ വനിതാ പൈലറ്റ് സുമിത വിജയനും നവദമ്പതികളടക്കം ആറു തീര്‍ഥാടകരും കൊല്ലപ്പെട്ടിരുന്നു. ഡിജിസിഎയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആണ് അന്വേഷിക്കുന്നത്. സ്വകാര്യ വിമാനക്കമ്പനിയായ ഹിമാലയന്‍ ഹെലി സര്‍വീസിന്റെ ഹെലികോപ്റ്ററാണു വൈഷ്ണോദേവീ ബേസ് ക്യാമ്പില്‍നിന്നു പറന്നുയര്‍ന്ന് ഏറെക്കഴിയുംമുമ്പു കത്ര ബസ്സ്റാന്‍ഡിനു സമീപം തകര്‍ന്നു വീണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.