ബിഹാറില്‍ പോളിംഗ് ഉയര്‍ന്നതു മോദിപ്രഭാവം മൂലമെന്ന്
Wednesday, October 14, 2015 12:45 AM IST
പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ന്നതു നരേന്ദ്ര മോദിയുടെ പ്രഭാവം മൂലമാണെന്നും ബിഹാറില്‍ താമരവിരിയുമെന്നും ബിജെപി ദേശീയ വക്താവ് എം.ജെ. അക്ബര്‍. തിങ്കളാഴ്ച നടന്ന ഒന്നാംഘട്ടഘത്തിലെ വോട്ടെടുപ്പില്‍ 57 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

നക്സല്‍ബാധിത പ്രദേശങ്ങളിലും വോട്ടിംഗ് ശതമാനം ഉയര്‍ന്നതു ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണു നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.