അരുണ്‍ ജയ്റ്റ്ലി ഏഷ്യയിലെ മികച്ച ധനമന്ത്രി
അരുണ്‍ ജയ്റ്റ്ലി ഏഷ്യയിലെ  മികച്ച ധനമന്ത്രി
Wednesday, October 14, 2015 12:44 AM IST
ന്യൂഡല്‍ഹി: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധീകരണമായ എമര്‍ജിംഗ് മാര്‍ക്കറ്റ്സ് നല്‍കുന്ന ഫിനാന്‍സ് മിനിസ്റര്‍ ഓഫ് ദ ഇയര്‍ ഏഷ്യ അവാര്‍ഡ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക്. കഴിഞ്ഞ 18 മാസങ്ങളില്‍ ഇന്ത്യ കൈവരിച്ച സാമ്പത്തിക പുരോഗതി, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും മാത്രമല്ല അരുണ്‍ ജയ്റ്റ്ലിക്കും കൂടി അവകാശപ്പെട്ടതാണെന്നു മാസികയില്‍ വന്ന ലേഖനം പറയുന്നു. 2010ല്‍ അവാര്‍ഡിന് പ്രണബ് മുഖര്‍ജി അര്‍ഹനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.