ചണ്ഡിഗഡ്: സത്യത്തിനും നീതിക്കുമൊപ്പം നിലകൊള്ളുന്നവരെ കൊലപ്പെടുത്തുന്ന ഭരണകൂട ഭീകരത ഇന്ത്യയെ ലോകത്തിനുമുമ്പിലും ദൈവത്തിനുമുന്നിലും നാണംകെടുത്തുന്നുവെന്നു പദ്മശ്രീ ജേതാവും പഞ്ചാ ബി എഴുത്തുകാരിയുമായ ദലിപ് കൌര്‍ തിവാന. പദ്മശ്രീ തി രിച്ചു നല്കുമെന്നു തിവാന പ്രഖ്യാപിച്ചു. കന്നഡ എഴുത്തുകാരന് പ്രഫ. റഹ്മത് തരികേരി, പ്രമുഖ വിവര്ത്തകന് പ്രഫ. ചമന്‍ലാല്‍, മറാത്തി എഴുത്തുകാരി പ്രദ്ന്യ പവാര്‍ തുടങ്ങിയവരും തങ്ങള്‍ക്കു ലഭിച്ച പുരസ്കാരങ്ങള്‍ തിരികെനല്‍കി. അനാദ് ഫൌണ്േടഷന് സ്ഥാപകനും പരമാണ് പത്ര ബഹുമതിജേതാവുമായ പഞ്ചാബി സാഹിത്യകാരന് ഭായ് ബല്ദീപ് സിംഗ് ബഹുമതി തിരിച്ചേല്‍പ്പിക്കും. പ്രതിഷേധം അറിയിച്ചുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന് അദ്ദേഹം കത്തെഴുതി.
പ്രമുഖ ബംഗാളി കവി മന്ദാ ക്രാന്ത സെന്‍ യുവകവികള്‍ക്കുള്ള സാഹിത്യ അക്കാദമി സ്പെഷല്‍ അവാര്‍ഡ് തിരിച്ചുനല്‍കും. 2004ലാണ് ഇവര്‍ക്ക് അക്കാദമിയുടെ സ്വര്‍ണജയന്തി അവാര്‍ഡ് ലഭിച്ചത്. അനന്ദ പുരസ്കാരവും കീര്ത്തിവാസ് പുരസ്കാരവും നേടിയിട്ടുള്ള മന്ദാക്രാന്ത ബംഗാളിയില്‍ 22 കവിതാ സമാഹാരങ്ങളും ഏഴ് നോവലുകളും രചിച്ചിട്ടുണ്ട്.
രാജ്യത്ത് മുസ്ലിംകള്‍ക്കെതിരേ അതിക്രമം വര്‍ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ചും രാജ്യത്ത് അഭിപ്രായസ്വാതന്ത്യ്രം നഷ്ടപ്പെട്ട എഴുത്തുകാര്ക്കുവേണ്ടിയും തനിക്കു ലഭിച്ച പദ്മശ്രീ പുരസ്കാരം തിരിച്ചേല്പ്പിക്കുകയാണെന്നു തിവാന പറഞ്ഞു. ഗൌതമബുദ്ധന്റെയും ഗുരുനാനാക്കിന്റെയും കര്മഭൂമിയാണിത്. ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരേ പ്രതികരിക്കുന്ന എഴുത്തുകാരെ അകറ്റിനിര്‍ത്തുകയും അവര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ എഴുത്തുകാര്‍ക്ക് അഭിപ്രായസ്വാതന്ത്യ്രം നഷ്ടപ്പെട്ടതായി തിവാന പറഞ്ഞു. 1971 ല്‍ യെ ഹോ ഹമാര ജീവന ( ഇതാണ് എന്റെ ജീവിതം) എന്ന നോവലിനാണു ദലിപ് കൌര്‍ തിവാനയ്ക്കു സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചത്. പഞ്ചാബില്‍നിന്ന് അക്കാഡമി പുരസ്കാരം തിരിച്ചുനല്‍കുന്ന എട്ടാമത്തെ ആളാണു തിവാന.
കല്‍ബുര്‍ഗിയെയും നരേന്ദ്ര ദബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയും കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് താന്‍ അക്കാദമി പുരസ്കാരം തിരിച്ചുനല്കുന്നതെന്ന് ഹംപി കന്നഡ യൂണിവേഴ്സിറ്റി പ്രഫസറും കന്നഡ എഴുത്തുകാരനുമായ റഹ്മത് തരികേരി പറഞ്ഞു. 2010ല്‍ ലഭിച്ച പുരസ്കാരത്തുകയായ ഒരു ലക്ഷം രൂപയും തിരിച്ചേല്‍പ്പിക്കും.
2002ല്‍ തനിക്ക് വിവര്‍ത്തനത്തിനു ലഭിച്ച അക്കാദമി പുരസ്കാരവും തുകയും തിരിച്ചുനല്‍കുന്നതായി ചമന്‍ലാല്‍ പറഞ്ഞു. തനിക്കു ലഭിച്ച എല്ലാ പുരസ്കാരങ്ങളും തുകയും തിരിച്ചുനല്കുമെന്നു മറാത്തി എഴുത്തുകാരി പ്രദ്ന്യ പവാര്‍ പറഞ്ഞു.
അതേസമയം, താന്‍ മോദിയുടെ പാദസേവകനല്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മമതയില്ലെന്നും ബുക്കര്‍ പുരസ്കാര ജേതാവ് സല്മാന് റുഷ്ദി ഇന്നലെ പ്രതികരിച്ചു. എന്റെ പാര്‍ട്ടി സ്വാതന്ത്യ്രമാണ്. അഭിപ്രായസ്വാതന്ത്യ്രത്തിനെതിരേയുള്ള പോരാട്ടത്തില്‍ താനും പങ്കുചേരുന്നു. എഴുത്തുകാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു ട്വിറ്ററില്‍ പ്രതികരിച്ച തനിക്കു നിരവധി ഭീഷണികള്‍ ഉണ്ടായെന്നും ഇക്കാര്യം കത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്െടന്നും റുഷ്ദി പ്രതികരിച്ചു. ഇന്നു ഗോവയില്‍ നടക്കുന്ന 20 സാഹിത്യകാരന്മാരുടെ കൂട്ടായ്മയില്‍ തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കുമെന്നു കോങ്കണി എഴുത്തുകാരന് എന്‍. ശിവദാസ് പറഞ്ഞു.
എന്നാല്‍, എഴുത്തുകാരുടെ പ്രതിഷേധത്തിനെതിരേ വിവാദ പ്രസ്താവനയുമായി കേന്ദ്ര സാംസ്കാരികമന്ത്രി മഹേഷ് ശര്‍മ രംഗത്തെത്തി. എഴുതാന്‍ കഴിയില്ലെന്നാണു പറയുന്നതെങ്കില്‍ അവര്‍ ആദ്യം എഴുത്തുനിര്ത്തട്ടെ, എന്നിട്ടു നോക്കാമെന്നാണ് മഹേഷ് ശര്‍മ പ്രതികരിച്ചത്. എഴുത്തുകാര്‍ എഴുത്തുകാര്‍ക്കു നല്കുന്ന പുരസ്കാരമാണിത്. അതില്‍ സര്‍ക്കാരിനു പങ്കില്ല. അതു തിരിച്ചുനല്‍കുന്നത് സര്‍ക്കാര്‍ അംഗീകരിക്കുന്നു. എന്നാല്‍, പ്രതിഷേധിക്കുന്നവര്‍ ആരാണെന്നും അവരുടെ പ്രത്യയശാസ്ത്രമെന്താണെന്നും ശ്രദ്ധിക്കണം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനെതിരേയാണു പ്രതിഷേധിക്കുന്നതെങ്കില്‍ സര്‍ക്കാരും പ്രതിഷേധത്തില്‍ പങ്കുചേരുന്നു. പരാതിയുണ്െടങ്കില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണു നല്‍കേണ്ടതെന്നും പ്രതിഷേധിക്കേണ്ടത് ഇങ്ങനെയല്ലെന്നും മഹേഷ് ശര്‍മ പറഞ്ഞു.
രോഷം ഒന്നിനും പരിഹാരമല്ലെന്നു സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണും പദ്മശ്രീ പുരസ്കാര ജേതാവുമായ ഷേഖര്‍ സെന്‍ പറഞ്ഞു. പ്രശസ്ത നടി മായ കൃഷ്ണറാവു തനിക്കു ലഭിച്ച നാടക അക്കാഡമി പുരസ്കാരം കഴിഞ്ഞദിവസം തിരിച്ചുനല്‍കിയിരുന്നു. എഴുത്തുകാര്‍ ക്രിയാത്മകായി പ്രതികരിക്കണമെന്നും ദേഷ്യം ഒന്നിനും പരിഹാരമല്ലെന്നും സെന്‍ പറഞ്ഞു.
കാഷ്മീരി എഴുത്തുകാരന് ഗുലാം നബി ഖയാല്‍, പ്രമുഖ ഗുജറാത്തി കവി അനില്‍ ജോഷി, കന്നഡ എഴുത്തുകാരന് റഹമത്ത് താരിക്കരെ എന്നിവരും സുര്‍ജിത് പതാര്‍, ചമന്‍ലാല്‍, ബല്‍ദേവ് സിംഗ്, സദാക്നാമ, ജസ്വന്തര്‍, ദര്ശന് ബട്ടര്‍ തുടങ്ങിയ പഞ്ചാബി എഴുത്തുകാരും തിങ്കളാഴ്ച അക്കാഡമി പുരസ്കാരം തിരികെ നല്‍കിയിരുന്നു. നയന്‍താര സേഗാളും അശോക് വാജ്പേയിയും ഉള്‍പ്പെടെ 26 എഴുത്തുകാരാണ് ഇതുവരെ അക്കാദമി പുരസ്കാരം തിരികെ ഏല്‍പ്പിച്ചത്. പ്രശസ്ത കവി സച്ചിദാനന്ദന് ഉള്‍പ്പെടെ അഞ്ചുപേര്‍ അക്കാദമി അംഗത്വം രാജിവച്ചു.
അതേസമയം, ഒക്ടോബര്‍ 23ന് കേന്ദ്ര സാഹിത്യ അക്കാദമി അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇത്രയധികം എഴുത്തുകാര്‍ പുരസ്കാരം തിരികെ നല്‍കിയിട്ടും പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരോ പ്രതികരിക്കാത്തതു ദുഃഖകരമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.