പിഞ്ചുബാലികയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ കസ്റഡിയില്‍
Tuesday, October 13, 2015 12:28 AM IST
ന്യൂഡല്‍ഹി: നാലു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ പോലീസ് കസ്റഡിയിലെടുത്തതായി സൂചന. ഇവരെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ആരെയും കേസില്‍ അറസ്റ് ചെയ്തിട്ടില്ലെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയ് സിംഗ് അറിയിച്ചു. വെള്ളിയാഴ്ചയാണു വടക്കന്‍ ഡല്‍ഹിയിലെ കേശവപുരത്തു നിന്നുള്ള നാലു വയസുള്ള ബാലികയെ ഗുരുതരമായ പരിക്കുകളോടെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു റെയില്‍വേ ട്രാക്കിനടുത്തു നിന്നു രക്തംവാര്‍ന്ന നിലയില്‍ കണ്െടത്തുകയായിരുന്നു. ചൌമീന്‍ നൂഡില്‍സ് വാങ്ങിത്തരാമെന്നു പറഞ്ഞ് അപരിചിതരാണ് കൂട്ടിക്കൊണ്ടു പോയത്. കൂട്ടിക്കൊണ്ടുപോയ വ്യക്തിയെ കൂടാതെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും പീഡനത്തിനുശേഷം കുട്ടിയെ വകവരുത്താനായിരുന്നു അവരുടെ ശ്രമമെന്നും കുട്ടിയുടെ നിലവിളിയാണ് രക്ഷിച്ചതെന്നും പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.