തെരുവ് നായ: സംസ്ഥാന സര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസ്
തെരുവ് നായ: സംസ്ഥാന സര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസ്
Saturday, October 10, 2015 12:42 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവു നായ്ക്കളെ കൊല്ലുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസ് അയച്ചു. ആക്രമണകാരികളായ തെരുവു നായ്ക്കളെ കൊല്ലാമെന്ന 2006ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തു മുഴുവന്‍ തെരുവു നായ്ക്കളെയും കൊല്ലുകയാണെന്നു ചൂണ്ടിക്കാട്ടി മൃഗസ്നേഹിയായ അനുപം ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.


കേരളത്തിന്റെ നടപടികള്‍ സ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. രണ്ടാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു. മുഴുവന്‍ നായ്ക്കളെ കൊല്ലുന്നതിനോടു യോജിപ്പില്ലെങ്കിലും പേവിഷബാധയേറ്റ നായ്ക്കളുടെ കാര്യത്തില്‍ തീരുമാനമെടുത്തേ മതിയാകൂയെന്നും കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.