മുല്ലപ്പെരിയാര്‍: തമിഴ്നാട് സത്യവാങ്മൂലം നല്‍കി
മുല്ലപ്പെരിയാര്‍: തമിഴ്നാട് സത്യവാങ്മൂലം നല്‍കി
Friday, October 9, 2015 12:50 AM IST
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തമിഴ്നാട് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കി. അണക്കെട്ടിനു കേരള പോലീസ് നല്‍കുന്ന സംരക്ഷണം പര്യാപ്തമാണെന്ന കേരളത്തിന്റെ സത്യവാങ്മൂലത്തെ എതിര്‍ത്താണു തമിഴ്നാട് മറുപടി നല്‍കിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്കായി അണക്കെട്ടില്‍ പ്രവേശിച്ച തമിഴ്നാടിന്റെ ഉദ്യോഗസ്ഥരെ കേരളത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നതായാണു സൂചന.


മുല്ലപ്പെരിയാര്‍ അണക്കെട്ടിനു തീവ്രവാദ ഭീഷണിയുണ്െടന്ന തമിഴ്നാടിന്റെ ആരോപണത്തിനു പ്രത്യേക പോലീസ് സ്റേഷന്‍ സ്ഥാപിക്കാമെന്നു കേരളം മറുപടി നല്‍കിയിരുന്നു. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ വിഷയമായതിനാല്‍ കേരളത്തിന്റെ സമ്മതമില്ലാതെ സിഐഎസ്എഫിനെ വിന്യസിക്കാനാവില്ലെന്നു കേന്ദ്രവും അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.