ബിജെപിക്കാര്‍ നായയെ വളര്‍ത്തുന്നവര്‍: ലാലു
ബിജെപിക്കാര്‍ നായയെ വളര്‍ത്തുന്നവര്‍: ലാലു
Wednesday, October 7, 2015 11:53 PM IST
പാറ്റ്ന: ഹിന്ദുക്കളും പശുവിന്റെ ഇറച്ചി ഭക്ഷിക്കുമെന്നു പറഞ്ഞ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് വീണ്ടും വിവാദത്തില്‍. ബിജെപി നേതാക്കളെല്ലാം നായയെ വളര്‍ത്തുന്നവരാണെന്നാണു ലാലുവിന്റെ പുതിയ പ്രസ്താവന. ഗോമാംസം ഭക്ഷിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതോടെയാണ്, ബിജെപിക്കെതിരേ പുതിയ ആക്രമണവുമായി ലാലു രംഗത്തെത്തിയത്.

പശുക്കളെ പരിപാലിക്കുന്നതിനെക്കുറിച്ചു യാദവനായ തന്നെ ബിജെപിക്കാര്‍ പഠിപ്പിക്കേണ്െടന്നും ബിജെപി നേതാക്കളെല്ലാം വീടുകളില്‍ നായയെ വളര്‍ത്തുന്നവരാണെന്നും അവരുടെ വീടിനുമുമ്പില്‍ നായയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് തൂക്കിയിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ശക്തമായ രാഷ്ട്രീയ അടിത്തറയോ നേതാവോ എന്തെങ്കിലും പ്രത്യയശാസ്ത്രമോ ഇല്ല. ലോക്സഭാ തെരഞ്ഞെടുപ്പു സമയത്തു നല്കിയ വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ചിട്ടില്ല. അതിനാല്‍ പുതിയ വാഗ്ദാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.