രാഹുല്‍ ഗാന്ധി അലവന്‍സ് വാങ്ങിയില്ല
രാഹുല്‍ ഗാന്ധി  അലവന്‍സ് വാങ്ങിയില്ല
Wednesday, October 7, 2015 11:49 PM IST
ന്യഡല്‍ഹി: പാര്‍ലമെന്റില്‍ പങ്കെടുക്കാതിരുന്ന ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതിദിന അലവന്‍സ് വാങ്ങിയിട്ടില്ലെന്ന് എഐസിസി മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജെവാല വ്യക്തമാക്കി. രാഹുല്‍ അനര്‍ഹമായി അലവന്‍സ് വാങ്ങിയെന്ന ബിജെപി-ആര്‍എസ്എസ് ആരോപണത്തിനു മറുപടിയായിട്ടാണ് രണ്‍ദീപ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയേയും നേതാക്കളെയും അധിക്ഷേപിക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിഘടനവാദവും തെറ്റിദ്ധാരണയും പരത്തുകയും കള്ളത്തരം പ്രചരിപ്പിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ അതോ ആര്‍എസ്എസിന്റെ സന്നദ്ധഭടനാണോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. ലോക്സഭയിലും രാജ്യസഭയിലും പങ്കെടുക്കാത്ത ദിവസങ്ങളിലെ അലവന്‍സുകളും വേതനവും വാങ്ങുന്ന ബിജെപി എംപിമാരോട് ഇങ്ങനെ അനര്‍ഹമായ പണം വാങ്ങുന്നത് ശരിയാണോ എന്ന് ആര്‍എസ്എസുകാര്‍ ചോദിക്കട്ടെ. നിര്‍ഭാഗ്യവശാസ് ബിജെപി ഭരണത്തില്‍ ഇന്ത്യയിലെ ജനജീവിതം ചോരയില്‍ മുങ്ങുകയാണ്. ദിനംപ്രതി വര്‍ധിക്കുന്ന അക്രമങ്ങളെ നിയന്ത്രിക്കാനോ തടയാനോ അവര്‍ക്ക് കഴിയുന്നില്ല- കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.