ഇന്ത്യാ-പാക് അതിര്‍ത്തിയുടെ ചിത്രങ്ങള്‍ നാസ ഫേസ്ബുക്കിലൂടെ പരസ്യമാക്കി
ഇന്ത്യാ-പാക് അതിര്‍ത്തിയുടെ ചിത്രങ്ങള്‍ നാസ ഫേസ്ബുക്കിലൂടെ പരസ്യമാക്കി
Wednesday, October 7, 2015 12:57 AM IST
ന്യൂഡല്‍ഹി: ഇന്ത്യാ-പാക്കിസ്ഥാ ന്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഫേസ്ബുക്കിലൂടെ പരസ്യമാക്കി. ബഹിരാകാശത്തുനിന്നു പകര്‍ത്തിയ രാത്രികാല ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്. ഇതിനെതിരേ രാജ്യത്ത് വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ സ്പേസ് സ്റേഷന്‍ (ഐഎസ്എസ്) പകര്‍ത്തിയ ചിത്രത്തില്‍, ഇരുരാജ്യങ്ങളിലെ ജനവാസകേന്ദ്രങ്ങളും അതിര്‍ത്തിപ്രദേശങ്ങളും വ്യക്തമാണ്. കള്ളക്കടത്തു നിയന്ത്രിക്കാനായി സ്ഥാപിച്ചിരിക്കുന്ന വേലിയിലെ വൈദ്യുതിവെളിച്ചവും ചിത്രത്തില്‍ വ്യക്തമാണ്. ഇന്ത്യയുടെ തെക്കുകിഴക്കന്‍ ഭാഗത്തുവച്ച്, 16എംഎം ലെന്‍സ് ഉപയോഗിച്ചാണ് ഫോട്ടോ ചിത്രീകരിച്ചിരിക്കുന്നത്.


നാസയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. രണ്ടുരാജ്യങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന ചിത്രം പരസ്യമാക്കിയതു ശരിയല്ലെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.