ജപ്പാന്‍ജ്വരം: യുപിയില്‍ നാല് കുട്ടികള്‍കൂടി മരിച്ചു
Wednesday, October 7, 2015 12:53 AM IST
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലും പരിസരപ്രദേശത്തും പടരുന്ന ജപ്പാന്‍ജ്വരം മൂലം നാലു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഈവര്‍ഷം രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം 270 ആയി. ഇന്നലെ മരിച്ച നാലു കുട്ടികളില്‍ മൂന്നുപേരും ഗോരഖ്പൂരില്‍നിന്നുള്ളവരാണ്.

ഒരുകുട്ടി സമീപജില്ലയായ മഹാരാജ്ഗഞ്ചില്‍ നിന്നുള്ളയാളാണെന്നും ബിആര്‍ഡി മെഡിക്കല്‍ കോളജ് സൂപ്രണ്ട് വി.എന്‍. ശുക്ള അറിയിച്ചു. ജനുവരിക്കുശേഷം 12,49 പേര്‍ ചികിത്സതേടി വിവിധ ആശുപത്രികളിലായി എത്തിയെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.