ചെന്നൈയില്‍ മൂന്നര കിലോഗ്രാം സ്വര്‍ണം പിടികൂടി
Wednesday, October 7, 2015 12:52 AM IST
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി 3.5 കിലോഗ്രാം സ്വര്‍ണം പിടികൂടി. ക്വാലാംലംപുരില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്ന് 500 ഗ്രാം തൂക്കമുള്ള നാല് സ്വര്‍ണബിസ്കറ്റുകള്‍ പിടികൂടിയതായിരുന്നു ആദ്യസംഭവം. അറുപതുലക്ഷം രൂപ വിലവരുന്ന സ്വര്‍ണം സ്യൂട്ട്കേസിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനുശേഷമാണു ദുബായ് വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നു 15 സ്വര്‍ണബിസ്കറ്റുകള്‍ കണ്െടത്തിയത്. 100 ഗ്രാം വീതം തൂക്കം വരുന്ന സ്വര്‍ണത്തിന് 45 ലക്ഷം രൂപ വിലമതിക്കുമെന്നു കസ്റംസ് അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.