വെള്ളാപ്പള്ളിയുടെ മുഖ്യമന്ത്രി മോഹം നടക്കില്ലെന്ന് എം. മുകുന്ദന്‍
വെള്ളാപ്പള്ളിയുടെ മുഖ്യമന്ത്രി മോഹം നടക്കില്ലെന്ന് എം. മുകുന്ദന്‍
Tuesday, October 6, 2015 12:48 AM IST
ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രിയാകാമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മോഹം നടക്കാന്‍ സാധ്യതയില്ലെന്നു സാഹിത്യകാരന്‍ എം. മുകുന്ദന്‍. കമ്യൂണിസ്റ് പാര്‍ട്ടികളോടു എസ്എന്‍ഡിപി ശത്രുത കാട്ടുന്നതു കൊണ്ടു സംഘര്‍ഷത്തിലായിരിക്കുന്നത് എസ്എന്‍ഡിപിക്കാരാണ്. മലബാറിലെ തിയ്യ സമുദായാംഗങ്ങളില്‍ പലരും കമ്മ്യൂണിസ്റ് പാര്‍ട്ടിയിലും എസ്എന്‍ഡിപി യോഗത്തിലും പ്രവര്‍ത്തിക്കുന്നവരാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അവര്‍ക്ക് ഏതെങ്കിലുമൊന്ന് ഉപേക്ഷിക്കേണ്ടി വരുമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുകുന്ദന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.