നിതീഷ് കുമാര്‍ ഹാസ്യ കഥാപാത്രം: അമിത് ഷാ
നിതീഷ് കുമാര്‍ ഹാസ്യ കഥാപാത്രം: അമിത് ഷാ
Tuesday, October 6, 2015 12:47 AM IST
സുപോള്‍: പകല്‍ക്കിനാവുകാ ണുന്ന മുംഗേരി ലാല്‍ എന്ന ഹാസ്യകഥാപാത്രത്തെപ്പോലെയാണു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അ മിത് ഷാ. പ്രധാനമന്ത്രിപദത്തില്‍ ആര്‍ത്തിപൂണ്ടു രണ്ടുവര്‍ഷം മുമ്പ് നിതീഷ് ബിജെപിയെ ചതിച്ചെന്നും ഷാ പറഞ്ഞു.

1990 മുതല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യപരമ്പരയാണ് മുംഗേരിലാല്‍ കെ ഹസീന്‍ സപ്നെ. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റേതു കാട്ടുഭരണമാണെന്നു വിമര്‍ശിച്ച നിതീഷ് ഇപ്പോള്‍ മുഖ്യമന്ത്രിപദം സ്വപ്നം കണ്ടു ലാലുവിനെ കൂട്ടുപിടിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.