കല്‍ബുര്‍ഗി വധം: രാമസേനാ നേതാവ് അറസ്റില്‍
കല്‍ബുര്‍ഗി വധം: രാമസേനാ നേതാവ് അറസ്റില്‍
Friday, September 4, 2015 12:04 AM IST
ബംഗളൂരു: കര്‍ണാടകയിലെ പുരോഗമന സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു തീവ്ര ഹിന്ദുസംഘടനയായ രാമസേനയുടെ നേതാവിനെ പോലീസ് അറസ്റ് ചെയ്തു. ശ്രീരാമസേനാ മുന്‍ കണ്‍വീനര്‍ കൂടിയായ പ്രസാദ് അത്താവറിനെ(38)യാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം ധര്‍വാഡില്‍നിന്ന് അറസ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്യാനായി ബന്ദര്‍ പോലീസ് സ്റേഷനിലേക്കു മാറ്റി. കല്‍ബുര്‍ഗിയുടെ വധത്തെ അനുകൂലിച്ച് അത്താവറിന്റെ ഫോട്ടോയും ചേര്‍ത്തു നിരവധി സന്ദേശങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സന്ദേശങ്ങള്‍ അത്താവര്‍ തന്നെ പോസ്റ് ചെയ്തതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


2009 വരെ പ്രമോദ് മുത്താലിക്കിന്റെ നേതൃത്വത്തിലുള്ള ശ്രീരാമസേനയില്‍ അംഗമായിരുന്നു അത്താവര്‍. എന്നാല്‍, പിന്നീടു സംഘടന വിട്ടു രാമസേന എന്ന പുതിയ സംഘടന രൂപീകരിക്കുകയായിരുന്നു. പ്രഫ. കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നേരത്തേ ബജ്രംഗ്ദള്‍ നേതാവ് ഭുവിത് ഷെട്ടിയെ പോലീസ് കസ്റഡിയിലെടുത്തിരുന്നു. വധത്തെ അനുകൂലിച്ചു ട്വീറ്റ് ചെയ്തതിനാണു പിടിയിലായത്. ഫേസ്ബുക്കില്‍ സന്ദേശമെഴുതിയതിനു ഭട്കല്‍ സ്വദേശി ശങ്കര്‍ നായിക് എന്നയാളെയും പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.