കാഷ്മീരില്‍ മോദിക്കെതിരേ പ്രതിഷേധം
Friday, September 4, 2015 12:16 AM IST
ജമ്മു: സംസ്ഥാനത്തു സ്മാര്‍ട്ടി സിറ്റി അനുവദിക്കാത്തതില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ജമ്മു കാഷ്മീര്‍ പാന്തേഴ്സ് പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ബിജെപി സര്‍ക്കാരുകള്‍ തങ്ങളെ മറന്നു പ്രവര്‍ത്തിക്കുകയാണ്.

സംസ്ഥാനത്തു സഖ്യകക്ഷിയായ പിഡിപിക്ക് സകല അധികാരങ്ങളും വിട്ടുകൊടുത്തിരിക്കുകയാണു ബിജെപി. എയിംസിന്റെ കാര്യത്തിലും സമാനമായ ചിറ്റമ്മനയമാണു ബിജെപി പ്രകടിപ്പിക്കുന്നതെന്നു പാര്‍ട്ടി ചെയര്‍മാന്‍ ഹര്‍ഷ്ദേവ് സിംഗ് പറഞ്ഞു. നരേന്ദ്രമോദിയുടെ കോലം കത്തിക്കാന്‍ സമരക്കാര്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടയുകയും ചെറിയ സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.