നേപ്പാളി പോലീസുകാര്‍ക്ക് ഇന്ത്യന്‍സേന അഭയം നല്‍കി
Friday, September 4, 2015 12:15 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ 36 നേപ്പാളി പോലീസുകാര്‍ക്ക് ഇന്ത്യന്‍ സേന രക്ഷകരായി. സായുധ അതിര്‍ത്തിരക്ഷാ സേനയായ സശസ്ത്ര സീമാ ബല്‍ (എസ്എസ്ബി) ആണു ഇവര്‍ക്കു അഭയം നല്‍കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കര്‍ശന നിരീക്ഷണത്തിലാണു കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നേപ്പാളിലെ സായുധ പോലീസ്(എപിഎഫ്) ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അതിര്‍ത്തി പോസ്റുകളില്‍ എത്തിയത്. നേപ്പാളിലെ പുതിയ ഭരണഘടനയ്ക്കെതിരേ മാധേസി വംശജര്‍ നടത്തുന്ന പ്രതിഷേധം അക്രമാസക്തമായതോടെ അതിര്‍ത്തി മേഖലയിലുള്ള നിരവധി നേപ്പാള്‍ പോലീസ് സ്റേഷനുകള്‍ പൂട്ടേണ്ടതായി വന്നു.


റാക്സോള്‍, പിപോതി എന്നിവിടങ്ങളിലുള്ള ഇന്ത്യന്‍ അതിര്‍ത്തി പോസ്റുകളില്‍ ഭക്ഷണവും മറ്റും സൌകര്യങ്ങളും ഇന്ത്യന്‍ സേന അഭയം തെടിയെത്തിയ പോലീസുകാര്‍ക്കു നല്‍കി. ഈ മാസം ഒന്നിന് 18 നേപ്പാളി ഉദ്യോഗസ്ഥരെ ബിഹാറിലെ ഈസ്റ് ചംപാരണിലുള്ള സിക്ത അതിര്‍ത്തി പോസ്റില്‍ താമസിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.