മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവ്
Friday, September 4, 2015 12:11 AM IST
ഇംഫാല്‍: അന്യനാട്ടുകാരുടെ പ്രവേശനം നിയന്ത്രിക്കുന്ന നിയമനിര്‍മാണത്തിനെതിരേ ഏതാനും ദിവസങ്ങളായി സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ ചുരാചന്ദ്പുര്‍ സാധാരണ നിലയിലേക്ക്. ജില്ലയില്‍ ഇന്നലെ രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ കര്‍ഫ്യൂവില്‍ ഇളവനുവദിച്ചു. ആളുകള്‍ക്ക് അവശ്യസാധങ്ങള്‍ വാങ്ങുന്നതിനായിരുന്നിത്. പുതുതായി അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കഴിഞ്ഞയാഴ്ച നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍കൂടി ഇന്നലെ മരിച്ചു. ഇതോടെ കലാപത്തിലും തുടര്‍ന്നുണ്ടായ പോലീസ് നടപടിയിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി.


ആസാം റൈഫിള്‍സ്, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നിവയുള്‍പ്പെടെ അര്‍ധസൈനിക വിഭാഗങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. വിദ്യാഭ്യാസവകുപ്പിന്റെ പ്രാദേശിക ഓഫീസ് ബുധനാഴ്ച കലാപകാരികള്‍ തീവച്ചു നശിപ്പിച്ചിരുന്നു.

അതിനിടെ സംയുക്ത പ്രതിഷേധ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ചുരാചന്ദ്പുരില്‍ പൊതുയോഗം നടത്തി. കനത്ത സുരക്ഷയുടെ അകമ്പടിയിലാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.