ഏറ്റുമുട്ടല്‍: കാഷ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു
Thursday, September 3, 2015 12:30 AM IST
ശ്രീനഗര്‍: കാഷ്മീരിലെ ബാരാമുള്ളയില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പട്ടാളക്കാരന്‍ മരിക്കുകയും മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഭീകരവാദികള്‍ പിടിയിലായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബാരാമുള്ളയിലെ ലഡൂറ റാഫിയാബാദില്‍ ഇന്നലെ രാവിലെ ഭീകരര്‍ തമ്പടിച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സും പ്രത്യേക സേനയും പോലീസും ചേര്‍ന്നാണു ഭീകരരെ നേരിട്ടത്. ഭീകരരുടെ താവളം ലക്ഷ്യമാക്കി നീങ്ങിയ സേനയ്ക്കു നേരേ ഗ്രനേഡും ഓട്ടോമാറ്റിക്ക് ആയുധവും ഉപയോഗിച്ചാണു ഭീകരര്‍ ആക്രമണം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.