കാഷ്മീരിലെ ചീഫ് സെക്രട്ടറി: തീരുമാനം ഉടന്‍
Wednesday, September 2, 2015 11:06 PM IST
ശ്രീനഗര്‍: ജമ്മു-കാഷ്മീര്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ ഖണ്ഡേ സ്വയം വിരമിക്കാന്‍ അനുവാദം തേടിയ പശ്ചാത്തലത്തില്‍ പുതിയ നിയമനത്തെ സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നു സംസ്ഥാന സര്‍ക്കാര്‍. വിരമിക്കാന്‍ മൂന്നു മാസം ബാക്കിയിരിക്കേയാണു ഖണ്ഡേയുടെ തീരുമാനം.

അദ്ദേഹത്തിന്റെ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിരന്തരമായ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും സംബന്ധിച്ചു അദ്ദേഹത്തിനു സര്‍ക്കാരുമായി ഭിന്നതയുണ്ടായിരുന്നു. കൂടാതെ, ബന്ധുവിന്റെ മരണത്തെത്തുടര്‍ന്നു കാബിനറ്റ് യോഗം മാറ്റിവയ്ക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ചതും അതൃപ്തിയുണ്ടാക്കിയെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.