പുതുച്ചേരിയില്‍ അന്താരാഷ്ട്ര മേള
Wednesday, September 2, 2015 11:12 PM IST
പുതുച്ചേരി: രണ്ടാമത് അന്താരാഷ്ട്ര പട്ടം മേളയ്ക്ക് പുതുച്ചേരി വേദിയാകും. ഈമാസം നാലിനാണു മേള അരങ്ങേറുക. കൊച്ചി കൈറ്റ് ലൈഫ് ഫൌണ്േടഷനുമായി സഹകരിച്ചാണ് ഫെസ്റിന് ഒരുക്കങ്ങള്‍ നടത്തുന്നത്.

വര്‍ണാഭമായ ആഘോഷപരിപാടികള്‍ക്കൊപ്പം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പട്ടംപറപ്പിക്കല്‍, പട്ടം നിര്‍മാണം എന്നിവയുമുണ്ടായിരിക്കുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി പി. രാജവേലു പത്രസമ്മേളനത്തില്‍ അറിയിച്ചു.


സംസ്ഥാനത്തുള്ള ജനങ്ങള്‍ക്കും ഗുജറാത്ത്, കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള പ്രഫഷണല്‍ ടീമുകള്‍ക്കും പുറമേ ഫ്രാന്‍സ്, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര ടീമുകളും മേളയില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.