പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കുന്നതില്‍ എതിര്‍പ്പ്
Wednesday, September 2, 2015 11:11 PM IST
മുംബൈ: പട്ടേല്‍ വിഭാഗത്തിനും മഹാരാഷ്ട്രയിലെ മറാത്തകള്‍ക്കും സംവരണം നല്‍കുന്നതില്‍ മഹാരാഷ്ട്രയിലെ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ സംഘടനയ്ക്ക് എതിര്‍പ്പ്. ഇതുമായി ബന്ധപ്പെട്ടു മഹാരാഷ്ട്ര ഒബിസി ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രഫ.ശ്രാവണ്‍ ഡിയോര്‍ ബിജെപി എം.പി. ഡോ.സുഭാഷ് ഭാമെറുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നായിരുന്നു കൂടിക്കാഴ്ചടയില്‍ ആവശ്യപ്പെട്ടത്.


പാര്‍ലമെന്റിലെ മറ്റു പിന്നോക്കവിഭാഗങ്ങളില്‍ നിന്നുള്ള എംപിമാരുടെ പ്രസിഡന്റുകൂടിയാണു ഡോ.സുഭാഷ്. മഹാരാഷ്ട്രയിലെ മറാത്ത, യുപിയിലെയും ഹരിയാനയിലെയും ജാഠുകള്‍ ഗുജറാത്തിലെ പട്ടേല്‍ എന്നിവര്‍ ഉയര്‍ന്ന വിഭാഗങ്ങളില്‍പ്പെട്ടവരാണെന്നു പ്രഫ.ശ്രാവണ്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.