ഒഡീഷയിലെ ശിശുമരണം: പഠിക്കാന്‍ വിദഗ്ധസംഘം
Tuesday, September 1, 2015 12:30 AM IST
ന്യൂഡല്‍ഹി: ഒഡീഷ ശിശുഭവനില്‍ 50 കുട്ടികള്‍ മരിച്ചതിനെക്കുറിച്ചു പഠനം നടത്തുന്നതിനും അസുഖബാധിതരായ കുട്ടികള്‍ക്കു വൈദ്യസഹായം നല്‍കുന്നതിനും ശിശുരോഗ വിദഗ്ധ സംഘത്തെ ഒഡീഷയിലേക്ക് അയച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ഡോ. അരുണ്‍ കെ. പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അടിയന്തര സേവനത്തിനായി ഒഡീഷയിലേക്ക് അയച്ചിരിക്കുന്നത്. ശിശുഭവനിലെത്തുന്ന വിദഗ്ധര്‍ കുട്ടികള്‍ മരിക്കാന്‍ ഇടയാക്കിയ സാഹചര്യം എന്താണെന്ന് മനസിലാക്കും. ഇത്തരം പ്രശ്നം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.