പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും
Monday, August 31, 2015 12:46 AM IST
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിടിയുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചേക്കും. അന്താരാഷ്ട്രാ വിപണിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി എണ്ണവിലയില്‍ വലിയ കുറവാണ് അനുഭവപ്പെട്ടത്. ഓഗസ്റ് 15ന് പെട്രോളിന് 1.27, ഡീസലിനു 1.17 രൂപയും കുറച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.