സംവരണമല്ല വികസനമാണു വേണ്ടത്: മോദി
സംവരണമല്ല വികസനമാണു വേണ്ടത്: മോദി
Monday, August 31, 2015 12:47 AM IST
ന്യൂഡല്‍ഹി: ഗുജറാത്തില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ രാജ്യം നിരാശയിലാണെന്നും ഗാന്ധിജിയുടെയും പട്ടേലിന്റെയും നാട്ടില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ആദ്യം വേദനിക്കുന്നതു രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ പറഞ്ഞു. പത്തു പേര്‍ മരിക്കാനിടയായ പട്ടേല്‍ സംവരണ പ്രക്ഷോഭത്തില്‍ മോദി നിരാശ പ്രകടിപ്പിച്ചു.


കുറഞ്ഞസമയം കൊണ്ടുതന്നെ കലാപം നിയന്ത്രണവിധേയമാക്കാന്‍ സഹകരിച്ചതിനു ഗുജറാത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംവരണമല്ല വികസനമാണു പ്രശ്നങ്ങള്‍ക്കു പരിഹാരം.

സമാധാനവും ഐക്യവും സാഹോദര്യവുമാണു വികസനത്തിലേക്കുള്ള ശരിയായ മര്‍ഗമെന്നും അദ്ദേഹം പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.