ഭാരത് ജ്യോതി അവാര്‍ഡ് എം.ആര്‍. ദാസിന് സമ്മാനിച്ചു
ഭാരത് ജ്യോതി അവാര്‍ഡ് എം.ആര്‍. ദാസിന് സമ്മാനിച്ചു
Sunday, August 30, 2015 12:47 AM IST
ന്യൂഡല്‍ഹി: ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡ് മുന്‍ കെപിസിസി സെക്രട്ടറി എം.ആര്‍ ദാസിന് മുന്‍ ചീഫ് ഇലക്ഷ.ന്‍ കമ്മീഷണര്‍ ജി.വി.ജി കൃഷ്ണമൂര്‍ത്തി സമ്മാനിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനം കണക്കിലെടുത്താണ് രാമദാസിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. ഡല്‍ഹി ഇന്ത്യ ഇന്റര്‍ നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജമ്മു കാഷ്മീര്‍ മുന്‍ ചീഫ് ജസ്റീസ് അഹമ്മദ് ഖാന്‍, സിക്കിം മുന്‍ ചീഫ് ജസ്റീസ് പ്രമോദ് കോളി, മേജര്‍ വേദ് പ്രകാശ്, ഇന്ത്യ ഇന്റര്‍നാഷണല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. ഗുര്‍പ്രീത് സിംഗ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.