സൈനിക ക്യാമ്പില്‍ സ്ഫോടനം; 18 സൈനികര്‍ക്കു പരിക്ക്
Sunday, August 30, 2015 12:30 AM IST
ശ്രീനഗര്‍: പുല്‍വാമ ജില്ലയിലെ സൈനിക ക്യാമ്പിലുണ്ടായ സ്ഫോടനത്തില്‍ 18 സൈനികര്‍ക്കു പരിക്കേറ്റു. പരിശീലനത്തിടെ അപ്രതീക്ഷിതമായി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാണു കാരണമെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അവന്തിപുര മേഖലയിലെ ഖ്രുവ് എന്ന സ്ഥലത്തെ കോര്‍പ്സ് ബാറ്റില്‍ സ്കൂളിലാണു സംഭവം. എല്ലാവരെയും ബദാമിബാഗ് കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനികര്‍ അപകടനില തരണം ചെയ്തതായാണു വിവരം. ആറുപേരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. 12 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.