ഫാ. ഗ്യാന്‍പ്രകാശ് സിബിസിഐ വക്താവ്
ഫാ. ഗ്യാന്‍പ്രകാശ് സിബിസിഐ വക്താവ്
Friday, August 28, 2015 1:01 AM IST
ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ (സിബിസിഐ) ഔദ്യോഗിക വക്താവും പിആര്‍ഒയുമായി ഫാ. ഗ്യാന്‍പ്രകാശ് ടോപ്നോ ചുമതലയേറ്റു. ജാര്‍ഖണ്ഡിലെ ജംഷെഡ്പൂര്‍ രൂപതയിലെ വൈദികനായ ഫാ. ഗ്യാന്‍പ്രകാശ് 2007 മുതല്‍ 2014 വരെ കാനഡയില്‍ വിവിധ പള്ളികളിലെ വികാരിയായി പ്രവര്‍ത്തിച്ച ശേഷമാണു ഡല്‍ഹിയില്‍ പുതിയ ദൌത്യം ഏറ്റെടുത്തത്.

റാഞ്ചിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഹിന്ദിയിലും ഇംഗ്ളീഷിലും പ്രാവീണ്യമുള്ള വൈദികനാണ്. ജാര്‍ഖണ്ഡിലെ ആനന്ദ്പൂര്‍ സ്വദേശിയായ റിട്ടയേര്‍ഡ് ടീച്ചര്‍ ഫെലിക്സിന്റെയും വീട്ടമ്മയായ ക്രിസ്റീനയുടെയും ആറു മക്കളില്‍ മൂത്തയാളാണ്. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍ ആയിരുന്നു വക്താവിന്റെ അധികച്ചുമതല ഇതുവരെ വഹിച്ചിരുന്നത്. സിബിസിഐ ആസ്ഥാനത്താണ് വക്താവിന്റെ കാര്യാലയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.