മോദിസര്‍ക്കാരിനെ വാഴ്ത്തിപ്പാടാന്‍ യാചകര്‍ക്കു പരിശീലനം!
Wednesday, August 5, 2015 12:25 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: സ്വരമാധുരിയുള്ള യാചകര്‍ക്കു മോദി സര്‍ക്കാര്‍ തൊഴിലവസരം ഒരുക്കുന്നു. ഒരു കണ്ടീഷനേയുള്ളൂ. പതിവായി പാടാറുള്ള പര്‍ദേസി എന്ന പാട്ടിനു പകരം ഇനി മോദിയുടെ പദ്ധതികളെ വാഴ്ത്തി പാടണം. ഒട്ടിയ വയറുമായി ഒരു രൂപ തുട്ടിനു വേണ്ടി തൊണ്ട പൊട്ടി പാടുന്ന യാചകരായ ഗായകരുടെ ട്യൂണൊന്നു മാറ്റിപ്പിടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

അഭിമാന പദ്ധതികളായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന സ്വച്ഛ് ഭാരത്, ബേട്ടി ബ ച്ചാവോ ബേട്ടി പഠാവോ പദ്ധതികളുടെ പ്രചാരണ ഗാനം ട്രെയിനുകളിലും മറ്റും പാടിയവതരിപ്പിക്കാന്‍ യാചകര്‍ക്കു പരിശീലനം നല്‍കാനാണു നീക്കം. സ്വരമാധുരിയുള്ള യാചകര്‍ക്കു ട്രെയിനുകളില്‍ തൊഴിലവസരമുണ്ടാകുമെന്ന അവകാശവാദവുമായാണു സര്‍ക്കാര്‍ പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങുന്നത്. പതിവായി ട്രെയിനുകളില്‍ പാടിക്കേള്‍ക്കാറുള്ള പാട്ടുകളുടെ വരികളൊക്കെ മാറ്റിയെഴുതി പരസ്യമാക്കാനുള്ള നിര്‍ദേശവും നല്‍കിക്കഴിഞ്ഞു.

യാചകരെ സര്‍ക്കാര്‍ പരസ്യങ്ങളുടെ ഭാഗമാക്കാനുള്ള പദ്ധതി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റേതാണ്. മന്ത്രാലയത്തി നു കീഴിലുള്ള സംഗീത, നാടക വിഭാഗത്തിനും ഓള്‍ ഇന്ത്യാ റേഡിയോയ്ക്കുമാണു പരിശീലന ത്തിന്റെ ചുമതല. ആദ്യ ഘട്ടത്തില്‍ 3,000 യാചകര്‍ക്കു പരിശീലനം നല്‍കാനാണു പരിപാടി. പരിശീലന ത്തിന്റെ കരടുരേഖ തയാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു.


സന്നദ്ധ സംഘടനകളുമായും വിദഗ്ധരുമായും ചേര്‍ന്നായിരി ക്കും യാചകരായ ഗായകര്‍ക്കു പരിശീലനം നല്‍കുക. പ്രമുഖ നഗരങ്ങളിലെ ലോക്കല്‍ ട്രെയിനുകളില്‍ ഭിക്ഷയെടുക്കുന്നവരെയാണു പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ആദ്യഘട്ടം അടുത്തമാസം മുംബൈയില്‍ ആരംഭിക്കും. തുടര്‍ന്നു മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണു പദ്ധതി. എന്നാല്‍, സര്‍ക്കാരിന്റെ പുതിയ സംഗീത പരിപാടിയില്‍ നി ന്നും കുട്ടികളെ ഒഴിവാക്കും. ടിവിയിലും പത്രത്തിലും പരസ്യം നല്‍കുന്നതിനേക്കാള്‍ ഗുണം ഇത്തര പ്രചരണ രീതിയിലൂടെ ലഭിക്കുമെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.