മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 12 പേര്‍ മരിച്ചു
മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 12 പേര്‍ മരിച്ചു
Wednesday, August 5, 2015 12:27 AM IST
മുംബൈ: താനെ നഗരത്തില്‍ നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ നാലുപേരുള്‍പ്പെടെ 12പേര്‍ മരിച്ചു.

റെയില്‍വേ സ്റേഷനുസമീപം ബി - കാബിന്‍ മേഖലയില്‍ അമ്പതുവര്‍ഷം പഴക്കമുള്ള കൃഷ്ണ നിവാസ് എന്ന കെട്ടിടമാണ് ഇന്നലെ വെളുപ്പിന് 2.30നു നിലംപൊത്തിയത്. ഈസമയം കെട്ടിടത്തിലുണ്ടായിരുന്നവര്‍ നല്ല ഉറക്കത്തിലായിരുന്നു.

കളക്ടര്‍ ഡോ. അശ്വിനി ജോഷിയുടെ മേല്‍നോട്ടത്തില്‍ ദേശീയ ദുരന്തനിവാരണസേനയും അഗ്നി-രക്ഷാസേനയുമാണു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കുന്നത്. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്ന 11 പേരെ രക്ഷാ സേന രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവരില്‍ ഏഴുപേരുടെ പരിക്കു ഗുരുതരമാണ്. കനത്തമഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.


കെട്ടിടം പൊളിച്ചുമാറ്റണമെന്നു നിര്‍ദേശിച്ചു കെട്ടിട ഉടമസ്ഥനു മുനിസിപ്പല്‍ കോര്‍പറേഷന്‍ നോട്ടീസ് അയച്ചിരുന്നതാണ്. പക്ഷേ നടപടിയെടുത്തില്ല. മുംബൈ കല്യാണിലെ തക്കുര്‍ളിയില്‍ 40 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചത് കഴിഞ്ഞ യാഴ്ചയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.