രാജ്യസഭ സ്തംഭിച്ചു
രാജ്യസഭ സ്തംഭിച്ചു
Wednesday, August 5, 2015 12:26 AM IST
ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡു ചെയ്ത വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ബഹളത്തില്‍ ഇന്നലെ രാജ്യസഭയും സ്തംഭിച്ചു. കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്ത്രി സഭ ചേര്‍ന്ന ഉടന്‍ തന്നെ കറുത്ത തുണി വീശിക്കാണിച്ചു. കോണ്‍ഗ്രസ് അംഗങ്ങളെല്ലാവരും തന്നെ കറുത്ത ബാഡ്ജ് ധരിച്ചാണ് സഭയില്‍ എത്തിയിരുന്നത്. എന്നാല്‍, മിസ്ത്രിയെ പല തവണ വിലക്കിയ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ ബഹളം രൂക്ഷമായതോടെ സഭ പിരിയുന്നതായി അറിയിച്ചു. സഭ ചേര്‍ന്ന് അഞ്ചു മിനിട്ട് തികഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.