വിഐടി വാഴ്സിറ്റി വിദ്യാര്‍ഥിക്ക് കേംബ്രിഡ്ജ് സ്കോളര്‍ഷിപ്പ്
വിഐടി വാഴ്സിറ്റി വിദ്യാര്‍ഥിക്ക് കേംബ്രിഡ്ജ് സ്കോളര്‍ഷിപ്പ്
Tuesday, August 4, 2015 12:29 AM IST
വെല്ലൂര്‍: വിഐടി യൂണിവേഴ്സിറ്റിയിലെ അക്ഷത് ശര്‍മയ്ക്ക് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്കോളര്‍ഷിപ്പ്. ഇംഗ്ളണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ 2015 മിച്ചേല്‍മസ് ടേമില്‍ ആരംഭിക്കുന്ന മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ഗവേഷണത്തിനാണു സ്കോളര്‍ഷിപ്പ്.

ബി.ടെക്കിന് ശേഷം, മാസ്റര്‍ ഡിഗ്രി ഒഴിവാക്കി നേരിട്ട് സ്കോളര്‍ഷിപ്പ് നേടുന്ന ഏക ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് ആക്ഷത് ശര്‍മ. കേംബ്രിഡ്ജിലെ ഗവേഷണത്തിനു ശേഷം പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയി അക്കാദമിക് റിസര്‍ച്ച് തുടരാനാണ് അക്ഷതിന്റെ ആഗ്രഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.