ലിബിയയില്‍നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങി
Monday, August 3, 2015 12:10 AM IST
ന്യൂഡല്‍ഹി: ലിബിയയില്‍ ഇസ്്ലാമിക് സ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരായ രണ്ട് അധ്യാപകരെ മോചിപ്പിക്കുന്നതിനു വിദേശകാര്യ മന്ത്രാലയം ശ്രമം തുടങ്ങി. ഇതിനിടെ, ഭീകര്‍ വിട്ടയച്ച രണ്ടുപേര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ടുണീസിലേക്കു തിരിച്ചു.

കഴിഞ്ഞ ദിവസമാണു നാല് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ട്രിപ്പോളി, ട്യൂണിസ് വഴി ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിച്ച നാലുപേരുയും സിര്‍ത് ചെക്പോസ്റില്‍നിന്നാണു ഭീകരര്‍ പിടികൂടിയത്. ഇവരില്‍ രണ്ടുപേര്‍ ഹൈദരാബാദ് സ്വദേശികളും ബാക്കിയുള്ളവര്‍ ബംഗളൂരു, റയ്ച്ചൂര്‍ സ്വദേശികളുമാണ്. മൂന്നുപേര്‍ സിര്‍ത് യൂണിവേഴ്സിറ്റി ജീവനക്കാരും ഒരാള്‍ യൂണിവേഴ്സിറ്റിയുടെ ജുഫ്റ ബ്രാഞ്ചിലും ജീവനക്കാരുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.