വന നിരീക്ഷണത്തിനും ഇനി ഡ്രോണ്‍
Monday, August 3, 2015 12:05 AM IST
കോല്‍ക്കത്ത: വന്യമൃഗങ്ങളില്‍നിന്നു മനുഷ്യരെ രക്ഷിക്കാന്‍ ഡ്രോണ്‍ സംവിധാനം വരുന്നു. ഡെറാഡൂണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വന്യജീവി പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണു വനമേഖലയിലുള്ള മനുഷ്യര്‍ക്കും വന്യജീവികള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ഇത്തരത്തിലുള്ള ആശയം രൂപപ്പെടുത്തുന്നത്. വന്യജീവികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കും നിയന്ത്രണം വരുത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.

ഗ്രാമാതിര്‍ത്തിയിലുള്ള വനങ്ങളില്‍ കടുവ, ആന പോലുള്ള ജീവികളുടെ സാന്നിധ്യം കണ്െടത്താനായി ഡ്രോണിന്റെ പരീക്ഷണ പറക്കല്‍ നടത്തിയതായും വന്യജീവി പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ കെ. രമേശ് പറഞ്ഞു.

ജനവാസ മേഖലയില്‍ വന്യജീവികള്‍ ഇറങ്ങിയാല്‍ അവിടുത്തെ ആളുകള്‍ വനംഉദ്യോഗസ്ഥരെ വിവരം അറിയിക്കണം. പിന്നീട് അവര്‍ ഉന്നതനിലവാരത്തിലുള്ള കാമറയും ജിപിഎസ് സംവിധാനവുമുള്ള ഡ്രോണ്‍ കാട്ടിലേക്കു അയച്ചു ജീവി നില്‍ക്കുന്ന സ്ഥലം കൃത്യമായി മനസിലാക്കിയശേഷം വനം ജീവനക്കാരെത്തി അതിനെ കാട്ടിലേക്കു മടക്കി അയയ്ക്കും.


ഡ്രോണിന്റെ സഹായം ഉപയോഗിച്ചു കാടിനുള്ളില്‍നിന്ന് ആനകള്‍ തീറ്റ തേടി കാടിനു പുറത്തു പോകുന്നുണ്േടാ എന്നും മനസിലാക്കാന്‍ സാധിക്കും. ഈ വാഹനത്തില്‍ അണ്‍ മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍(യുഎവി) എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്നു കോര്‍ബെറ്റ് ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ സമീര്‍ സിന്‍ഹ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.