ഗുര്‍ദാസ്പുര്‍ ആക്രമണം: ഭീകരര്‍ ഉപയോഗിച്ചതു പാക് നിര്‍മിത കൈയുറകള്‍
ഗുര്‍ദാസ്പുര്‍ ആക്രമണം: ഭീകരര്‍ ഉപയോഗിച്ചതു പാക് നിര്‍മിത കൈയുറകള്‍
Monday, August 3, 2015 12:01 AM IST
ന്യൂഡല്‍ഹി: പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ആക്രമണത്തിനു ഭീകരര്‍ ഉപയോഗിച്ചതു പാക് നിര്‍മിത കൈയുറകളും രണ്ട് യുഎസ് നിര്‍മിത ജിപിഎസ് ഉപകരണങ്ങളും. രാത്രികാലങ്ങളില്‍ കാഴ്ച തരുന്ന ഉപകരണം അഫ്ഗാനിസ്ഥാനില്‍നിന്നു വാങ്ങിയതാകാമെന്നും അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി.

ഗുര്‍ദാസ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണു ഭീകരരുടെ കൈയുറകളിലെ മെയ്ഡ് ഇന്‍ പാക് അടയാളത്തെക്കുറിച്ചു പരാമര്‍ശമുള്ളത്. ഇതോടെ ഗുര്‍ദാസ്പുര്‍ ആക്രമണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാന്റെ പങ്ക് തെളിഞ്ഞതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ കാഴ്ചതരുന്ന ഉപകരണത്തില്‍ യുഎസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളത് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ ഈ ഉപകരണം അഫ്ഗാനിസ്ഥാനില്‍ വിറ്റഴിച്ചതായാണു കണ്െടത്തിയത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുമായി വിവരങ്ങള്‍ കൈമാറിയതു പ്രകാരമാണു പോലീസിന് ഈ വിവരം ലഭിച്ചത്.


ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ രവി നദി കടന്നെത്തിയ ഭീകരര്‍ ജിപിഎസ് ഉപകരണത്തില്‍ രേഖപ്പെടുത്തിയ സ്ഥലനാമങ്ങളും വിശദപരിശോധനയ്ക്കു വിധേയമാക്കി. ജൂലൈ 27നു റോക്കറ്റ് ലോഞ്ചര്‍ പൂര്‍ണസജ്ജമാക്കിയത് അവസാനശ്രമമെന്ന നിലയില്‍ ദിനനഗര്‍ പോലീസ് സ്റേഷന്‍ തകര്‍ക്കാനായിരുന്നു.

ഇന്നാല്‍, ഈ ശ്രമം പോലീസ് പരാജയപ്പെടുത്തി. റെയില്‍വേ പാളത്തില്‍ അഞ്ചിടങ്ങളില്‍ ബോംബ് വച്ചശേഷം രക്ഷപ്പെടുന്നതിനിടെയാണ് ഇവരില്‍നിന്നു രാത്രികാല കാഴ്ചാ ഉപകരണം നഷ്ടപ്പെടുന്നത്. പോലീസുമായുള്ള ഏറ്റുമുട്ടല്‍ ജയിച്ചാല്‍ ദിനനഗര്‍ ടൌണ്‍ ബോംബിട്ടു തകര്‍ക്കാനും ഭീകരര്‍ പദ്ധതിയിട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഏഴു പേരാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭീകരരെയും വധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.