ചെന്നിത്തല രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി
Sunday, August 2, 2015 12:39 AM IST
ന്യൂഡല്‍ഹി: സംസ്ഥാന പോലീസിന്റേതുള്‍പ്പടെ നിരവധി വിഷയങ്ങള്‍ ഉന്നയിച്ചു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. പോലീസിന്റെ ആധുനികവത്കരണത്തിനു കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന ഫണ്ട്, മാവോയിസ്റ്, തീവ്രവാദ വേട്ടക്കുള്ള ധനസഹായം എന്നിവ നിര്‍ത്തലാക്കിയതും പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു.

പോലീസിന്റെ ആധുനികവത്കരണത്തിന് 60 കോടി രൂപയാണു കേരളത്തിനു കേന്ദ്രത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്. ഇത് കിട്ടാതായത് സേനയെ കാര്യമായി ബാധിച്ചതായി ആഭ്യന്തര മന്ത്രിയെ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. തീരുമാനം പുനപരിശോധിക്കുമെന്ന് രാജ്്നാഥ് സിംഗ് ഉറപ്പു നല്‍കി. കേഡര്‍ റിവിഷന്‍ നടത്തി കേരളത്തിനു രണ്ടു ഡിജിപി തസ്തിക അനുവദിക്കുക, ഐആര്‍ ബറ്റാലിയന്‍ അനുവദിക്കുക, മറൈന്‍ പോലീസ് ആസ്ഥാന നിര്‍മാണത്തിനു ഫണ്ട് തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചതായും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.