കാര്‍ഗോ വൈകുന്നതു പരിഹരിക്കണം: മന്ത്രി രമേശ് ചെന്നിത്തല
കാര്‍ഗോ വൈകുന്നതു പരിഹരിക്കണം: മന്ത്രി രമേശ് ചെന്നിത്തല
Sunday, August 2, 2015 11:56 PM IST
ന്യൂഡല്‍ഹി: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന കാര്‍ഗോ അനിശ്ചിതമായി വൈകുന്നതു പരിഹരിക്കാന്‍ നടപടി വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയോട് ആവശ്യപ്പെട്ടു. കസ്റംസ് നടത്തുന്ന സ്വര്‍ണ പരിശോധന കര്‍ശനമാക്കിയതോടെയാണ് കാര്‍ഗോ ലഭിക്കാന്‍ വൈകിത്തുടങ്ങിയത്. ഇതു സംബന്ധിച്ച പരിശോധനകള്‍ വേഗത്തിലാക്കണമെന്നും കേന്ദ്ര മന്ത്രിയോട് അഭ്യര്‍ഥിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു.


ഇക്കാര്യം പരിശോധിച്ച് നടപടിക്ക് നിര്‍ദേശിക്കാമെന്ന് ജയ്റ്റ്ലി ഉറപ്പുനല്‍കിയതായി ചെന്നിത്തല പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ വായ്പ കുടിശിക പിരിച്ചെടുക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് പുറം കരാര്‍ നല്‍കുന്നതും ഏജന്‍സികള്‍ വായ്പാ കുടിശികയുള്ളവരെ ഭീഷണിപ്പെടുത്തുന്നതും ധനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.